ട്രോളുന്നവര്‍ അറിയുന്നുണ്ടോ; മെസിയും റോണോയും നെ‌യ്മര്‍ക്ക് പിന്നിലാണ്!

Web Desk |  
Published : Jul 05, 2018, 11:58 AM ISTUpdated : Oct 02, 2018, 06:50 AM IST
ട്രോളുന്നവര്‍ അറിയുന്നുണ്ടോ; മെസിയും റോണോയും നെ‌യ്മര്‍ക്ക് പിന്നിലാണ്!

Synopsis

മെസിയും റോണോയുമില്ലാതെ ലോകകപ്പ് സ്വപ്‌ന ഇലവന്‍

മോസ്‌കോ: ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങൾ അവസാനിച്ചതോടെ ഫുട്ബോൾ വെബ്സൈറ്റായ ഗോൾ സ്വപ്ന ഇലവനെ പ്രഖ്യാപിച്ചു. എട്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗോൾ ടീമിനെ തെരഞ്ഞെടുത്തത്. പ്രാതിനിധ്യം കൊണ്ട് മുന്നില്‍ ഉറുഗ്വെയാണ്. 

നെയ്‌മറും കവാനിയും ഉള്‍പ്പെട്ട ടീമില്‍ റഷ്യയുടെ ഇഗോര്‍ അക്കിന്‍ഫീവാണ് ഗോളി. സ്പെയിനിനെതിരായ തകര്‍പ്പന്‍ പ്രകടനമാണ് അക്കിന്‍ഫീവിന് തുണയായത്. പ്രതിരോധത്തില്‍ ഡീഗോ ഗോഡിനും ഡീഗോ ലക്സാൾട്ടും, റഷ്യയുടെ മരിയോ ഫെര്‍ണാണ്ടസും, സ്വീഡന്‍റെ വിക്ടോര്‍ ലിന്‍റലോഫും കൂടി ചേരുന്നതാണ് നാലംഗ പ്രതിരോധ നിര. 

മധ്യനിരയില്‍ മൂന്ന് പേരാണ് ഇടം പിടിച്ചത്. ഫ്രാന്‍സിന്‍റെ പോൾ പോഗ്ബയും ബെല്‍ജിയത്തിന്‍റെ മരൗനി ഫെല്ലൈനിയും ജപ്പാന്‍റെ തകാഷി ഇന്‍സുയിയും. പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ടീമില്‍ നിന്ന് സ്വപ്ന ഇലവനില്‍ ഇടം പിടിച്ച ഏക താരവും ഇന്‍സുയിയാണ്. 

വേഗത കൊണ്ട് എതിരാളികളെ വിസ്മയിപ്പിച്ച യുവതാരം കൈലിയന്‍ എംബാപ്പെയാണ് മുന്നേറ്റത്തില്‍ കവാനിയുടെ ഒരു പങ്കാളി. മെക്സികോയ്ക്കെതിരെ ഗോളടിച്ചും അടിപ്പിച്ചും നിര്‍ണ്ണായകമായ നെയ്മര്‍ കൂടി ചേരുമ്പോൾ സ്വപ്ന ടീം തയ്യാര്‍. ക്വാര്‍ട്ടറിലെത്തിയ എട്ട് ടീമുകളില്‍ ക്രെയേഷ്യ- ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് ആരും ടീമിലില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കളമശേരിയിലെ ലോഡ്‌ജിൽ നിന്ന് രണ്ട് പേർ പിടിയിൽ; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു