
ദില്ലി: ഗാന്ധിയെക്കുറിച്ച് സംസാരിക്കുകയും നാഥുറാം വിനായക് ഗോഡ്സെയേ പിന്തുടരുന്നവരുമാണ് ആര്‍എസ്എസ് നേതാക്കളെന്ന് രാഹുല്‍ ഗാന്ധി. സ്വാതന്ത്യ സമരചരിത്രത്തില്‍ ആര്‍എസ്എസിന് പങ്കില്ല എന്നാല്‍ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനായി കോണ്‍ഗ്രസ് പലവിധത്തില്‍ പ്രയത്നിച്ചുണ്ട്. എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസ് ചരിത്രത്തെ വളച്ചൊടിക്കുന്നെന്ന് രാഹുല്‍ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ച് ശക്തി പോര്‍ട്ടല്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ബിജെപിയുടെ നയങ്ങള്‍ മൂലം പണക്കാര്‍ ലാഭം കൊയ്യുകയും സാധരണക്കാര്‍ ബുദ്ധിമുട്ടുകയുമാണ്. പാവപ്പെട്ടവരുടെയും ഇടത്തര ബിസിനസുകാരുടെയും നട്ടെല്ല് ഒടിക്കുകയാണ് നരേന്ദ്ര മോദി ആദ്യം ചെയ്തത്. പതിനഞ്ച് പ്രമുഖ വ്യവസായികളുടെ രണ്ടുലക്ഷം കോടി എഴുതിത്തള്ളിയതായും രാഹുല്‍ ആരോപിച്ചു.
ആര്‍എസ്എസ് പ്രചാരണങ്ങള്‍ക്ക് ക്രിത്യമായി മറുപടി പറയാന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീം വലുതാക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങളെ കളിയാക്കാനും രാഹുല്‍ മറന്നില്ല. ഒത്തിരി ചര്‍ച്ചകള്‍ ഉയര്‍ന്ന ബുള്ളറ്റ് ട്രെയിനെ വിളിക്കേണ്ടത് മാജിക്ക് ട്രെയിനെന്നാണ്. അതൊരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam