വീട്ടില്‍ നിന്നും 60 പവന്‍ കവര്‍ന്നു; മോഷ്ടാക്കളെത്തിയത് വിജിലന്‍സിന്‍റെ രൂപത്തില്‍

Published : Aug 19, 2016, 10:12 AM ISTUpdated : Oct 04, 2018, 06:17 PM IST
വീട്ടില്‍ നിന്നും 60 പവന്‍ കവര്‍ന്നു; മോഷ്ടാക്കളെത്തിയത് വിജിലന്‍സിന്‍റെ രൂപത്തില്‍

Synopsis

കൊച്ചി: വിജിലൻസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ കവർച്ചാ സംഘം വീട്ടിൽ നിന്ന് അറുപത് പവൻ കവർന്നു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂർ തെറ്റിക്കോട്ടു ലെയ്നിൽ പാലിപ്പറമ്പിൽ സിദ്ദിഖിന്‍റെ വീട്ടിലെത്തിയ കവർച്ചാ സംഘമാണ് സ്വർണവുമായി കടന്നത്.  എട്ടംഗസംഘത്തിൽ ഒരാൾ പൊലീസ് വേഷത്തിലായിരുന്നു.

തൃശൂരിൽ നിന്നുളള വിജിലൻസ് സംഘമാണെന്നാണ് സിദ്ധിഖിനോട് പറഞ്ഞത്. മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയശേഷം വീടുമുഴുവൻ അരിച്ചുപെറുക്കി.  സ്വർണവും ഇരുപതിനായിരം രൂപയും സംഘം കൈക്കലാക്കി. മകളുടെ കല്യാണത്തിനായി വാങ്ങിയ സ്വർണമാണെന്ന് സിദ്ധിഖ് പറഞ്ഞപ്പോൾ അതൊക്കെ കോടതിയിൽ പറഞ്ഞാൽ മതിയെന്നായിരുന്നു മറുപടി.

പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് സ്വർണവും പണവുമായി പുറത്തേക്കിറങ്ങിയ കവർച്ചാ സംഘം സിദ്ധിഖിന്‍റെ വാഹനങ്ങളുടെ താക്കോലും വാങ്ങി. ഇവർ പോയതിന് പിന്നാലെ സിദ്ധിഖ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി. അവിടെയെത്തിയപ്പോഴാണ് കവർച്ചക്ക് ഇരയായെന്ന് മനസിലായത്. ഉടൻ പൊലീസിൽ പരാതി നൽകി. സിദ്ധിഖിന്‍റെ വീടിനെപ്പറ്റിയും സാഹചര്യങ്ങളെപ്പറ്റിയും മനസിലാക്കിയാണ് കവർച്ചാസംഘം എത്തിയതെന്നാണ് കരുതുന്നുത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊണ്ടിമുതൽ കേസിൽ എംഎൽഎ സ്ഥാനത്തിന് പിന്നാലെ അഭിഭാഷക പട്ടവും നഷ്ടമാകുമോ? ആന്‍റണി രാജുവിന് നിർണായകം, അച്ചടക്ക നടപടി ബാർ കൗൺസിൽ തീരുമാനിക്കും
മധ്യേഷ്യ ലക്ഷ്യമാക്കി അമേരിക്കയുടെ വമ്പൻ സേനാവിന്യാസം, ഇറാനിലെ സാഹചര്യം മുതലെടുക്കാൻ സൈനിക നീക്കത്തിന് സാധ്യതയെന്ന് അഭ്യൂഹം