സ്വര്‍ണ്ണം കടത്താന്‍ പുതിയ വഴി; കോഴിക്കോട് സ്വദേശി കസ്റ്റംസിന്റെ പിടിയില്‍

Published : Feb 12, 2018, 12:33 AM ISTUpdated : Oct 05, 2018, 12:56 AM IST
സ്വര്‍ണ്ണം കടത്താന്‍ പുതിയ വഴി; കോഴിക്കോട് സ്വദേശി കസ്റ്റംസിന്റെ പിടിയില്‍

Synopsis

കോഴിക്കോട്: വാച്ചുകളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് വടകര കക്കട്ടില്‍ സ്വദേശി കെ. മുനീര്‍ (28) ആണ് പിടിയിലായത്. ദുബായില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു ഇയാള്‍. വാച്ചിനുള്ളുില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഇതിനിടയിലാണ് രണ്ട് വാച്ചുകളില്‍ നിന്നായി നാല് ലക്ഷം രൂപ മൂല്യമുള്ള 119 ഗ്രം സ്വര്‍ണം കണ്ടെടുത്തത്. കയ്യില്‍ കെട്ടിയതും  ബാഗേജില്‍ സുക്ഷിച്ചതുമായ വാച്ചുകളില്‍ നിന്നാണ്  ഇവ കണ്ടെടുത്തത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടെഹ്‌റാനിലെ ആശുപത്രിയും ലക്ഷ്യമിട്ട് ഇസ്രയേൽ; ഗാന്ധി ആശുപത്രിക്ക് നേരെ വ്യോമാക്രമണം, രോഗികളെ ഒഴിപ്പിച്ചു
കടുപ്പിച്ച് യുഎഇ; ഇറാനിലെ എംബസി അടച്ചുപൂട്ടി, നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കും