സഞ്ജയ് ദത്തിന് ശിക്ഷയിൽ ഇളവു നൽകിയതിനെതിരെ ബോംബെ ഹൈക്കോടതി

By Web DeskFirst Published Jun 12, 2017, 11:41 PM IST
Highlights

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശിക്ഷയിൽ ഇളവു നൽകിയതിനെതിരെ ബോംബെ ഹൈക്കോടതി. ശിക്ഷാ കാലയളവിന്റെ ഭൂരിഭാഗവും പരോളിലായിരുന്ന സഞ്ജയ് ദത്തിന് നല്ലനടപ്പിന്റെ പേരിൽ എങ്ങനെ ഇളവ് നൽകിയെന്ന് കോടതി മഹാരാഷ്ട്രാ സർക്കാരിനോട് ചോദിച്ചു. എന്തെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം സമർപ്പിക്കാനും കോടതി  സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

click me!