കോൺഗ്രസ് അനുഭാവ നിലപാടുളള ഉദ്യോഗസ്ഥരാണ് നീലക്കുപ്പായം എന്ന ഗ്രൂപ്പിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രമാണ് ഗ്രൂപ്പിന്റെ ഡി.പി ആയി വെച്ചിട്ടുള്ളത്. നീലക്കുപ്പായത്തിലെ സ്ക്രീൻ ഷോട്ടുകൾ ഔദ്യോഗിക ഗ്രൂപ്പിൽ ഒരുദ്യോഗസ്ഥൻ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
ഇടുക്കി: ഇടുക്കി ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സമാന്തര വാട്ട്സ് ആപ്പ് ഗ്രൂപ്പ്. പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ഗ്രൂപ്പ് നിലനിൽക്കെയാണ് 'നീലക്കുപ്പായം' എന്ന സമാന്തര കൂട്ടായ്മ രൂപീകരിച്ചത്. കോൺഗ്രസ് അനുഭാവ നിലപാടുളള ഉദ്യോഗസ്ഥരാണ് നീലക്കുപ്പായം എന്ന ഗ്രൂപ്പിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രമാണ് ഗ്രൂപ്പിന്റെ ഡി.പി ആയി വെച്ചിട്ടുള്ളത്. നീലക്കുപ്പായത്തിലെ സ്ക്രീൻ ഷോട്ടുകൾ ഔദ്യോഗിക ഗ്രൂപ്പിൽ ഒരുദ്യോഗസ്ഥൻ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
സമാന്തര വാട്ട്സ്ആപ്പ് ഗ്രൂപ്പ് നീലക്കുപ്പായത്തിനെതിരെ പരാതിനൽകാൻ പൊലീസ് സേനയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഭരണമാറ്റം ഉണ്ടായെങ്കിലും അസോസിയേഷൻ തലപ്പത്ത് ഇപ്പോഴും തുടരുന്നത് ഇടത് അനുകൂല ഉദ്യോഗസ്ഥരാണ്. ഇതോടെയാണ് ഇടുക്കിയിൽ കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥർ സമാന്തര വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.






