പ്രിയപ്പെട്ട ഗാബോക്ക് പിറന്നാള്‍ ദിനത്തില്‍ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

By Web DeskFirst Published Mar 6, 2018, 2:44 PM IST
Highlights
  • ഗാബോക്ക് 91ാം പിറന്നാള്‍
  • മാജിക്കല്‍ റിയലിസം കഥകളില്‍ കൂടുതലായി ഉപയോഗിച്ച എഴുത്തുകാരന്‍

ദില്ലി: കൊളംബിയന്‍ എഴുത്തുകാരനും ജേര്‍ണലിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസിന്  പിറന്നാള്‍ ദിനത്തില്‍ ആദരവുമായി ഗൂഗിളും. മാജിക്കല്‍ റിയലിസത്തിലൂടെ മനുഷ്യരെ കഥകളുടെ പുതിയ ലോകത്ത് എത്തിച്ച പ്രിയപ്പെട്ട ഗാബോക്ക് ഇന്ന് 91 ാം പിറന്നാളാണ്.

ഹണ്‍ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിലെ മാജിക്കല്‍ സിറ്റിയായ മാക്കോണ്ടയെയാണ് ഗൂഗിള്‍ ഡൂഡിഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. 1982 ലാണ് മാര്‍കേസിന് നൊബേല്‍ ലഭിക്കുന്നത്.  നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ കൊളംബിയനും നാലാമത്തെ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ എന്ന ടൈറ്റിലും 1982 ലെ നൊബേലിലൂടെ ഗാബോയെ തേടിയെത്തി. 2014 ഏപ്രില്‍ 17 നാണ് ഗാബോ അന്തരിച്ചത്

click me!