ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

Web Desk |  
Published : Mar 06, 2018, 02:37 PM ISTUpdated : Jun 08, 2018, 05:49 PM IST
ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

Synopsis

സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥനെ ഈ കോടതിയുടെ പരാമർശങ്ങൾ സ്വാധീനിക്കരുത്  നിക്ഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി ഉടന്‍ കേസെടുക്കുമെന്ന് പൊലീസ്             

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ അന്വേഷണം നടത്തി തെളിവുകൾ കണ്ടെടുക്കേണ്ടതുണ്ടെന്നും ഉയര്‍ന്നത് ബാലിശമായ ആരോപണങ്ങളല്ലെന്നും കോടതി  വിധിയില്‍ പറയുന്നു. ഗൂഢലോചന അടക്കം ചുമത്തി അന്വേഷിക്കനുള്ള തെളിവുകളുണ്ട്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നിവയെല്ലാം പ്രഥമദൃഷ്ട്യാ പ്രകടമാണെന്നും കോടതി പരാമര്‍ശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കരുതെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി. കര്‍ദിനാളിനെതിരെ ഉടന്‍ കേസെടുക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

സഭായുടെ ഭൂമിയിടപാട് കേസില്‍ ഒരു ഗൂഢാലോചനയുടെ ലക്ഷണങ്ങള്‍ പ്രകടമാണമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കര്‍ദനാളും ഇടനിലക്കാരും ഉള്‍പ്പെട്ടതായി സംശയിക്കുന്നുവെന്നും പറഞ്ഞു. സഭാ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലും ഇടനിലക്കാരന്റെ വാദങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും തങ്ങളുടെ വാദങ്ങൾ നിരത്താൻ അവസരം കിട്ടിയില്ലെന്ന കർദിനാളിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശം ഉയര്‍ത്തിയതിനു പിന്നാലെയാണ് കോടതിയുടെ വിധി പ്രസ്താവന. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനായാണ് കര്‍ദിനാള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോടതി പറഞ്ഞു. 

തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്ന കര്‍ദിനാളിന്‍റെ വാദമാണ് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ തനിക്കാണ് പരമാധികാരമെന്ന കര്‍ദിനാളിന്‍റെ വാദവും കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് ഇരയായി. 

സഭാ സ്വത്തുകളുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ് സഭയും കര്‍ദിനാളുമെന്ന് ജോര്‍ജ് ആലഞ്ചേരിയുടെ വാദങ്ങള്‍ തള്ളി കോടതി ചൂണ്ടിക്കാട്ടുന്നു. സഭയുടെ സ്വത്തുകള്‍ വിശ്വാസികളുടേതാണ്. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണ് മേജർ ആർച്ച് ബിഷപ്പും രാജ്യത്തെ നിയമക്കൾക്ക് വിധേയനാണ്. രൂപതക്കു വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സാധാരണവിശ്വാസികള്‍ സംഭാവന ചെയ്തതാണ് രൂപതയുടെ സ്വത്തുകള്‍ അത് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല  സ്വത്തുക്കൾ സ്വന്തം താൽപര്യപ്രകാരം കൈകാര്യം ചെയ്യാൻ കഴിയില്ല നിയമാണ് എല്ലാത്തിലും വലുത്. 

സഭയുടെ സർവ്വാധിപനാണ് കർദിനാളെന്ന വാദം അംഗീകരിക്കാനാകില്ല, അതിരൂപതയെന്നത് സാങ്കൽപിക ട്രസ്റ്റല്ല , കർദിനാൾ പരമാധികാരിയുമല്ല. കാനോൻ നിയമത്തിൽ പോലും കർദിനാൾ സർവാധികാരിയല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.  ബിഷപ്പ് പരമാധികാരിയാണെങ്കിൽ രൂപതയിലെ മറ്റ് സമിതികളുമായി  ചർച്ച വേണ്ടല്ലോ ഭൂമിയിടുമായി ബന്ധപ്പെട്ട് അത്തരം കൂടിയാലോചനകൾ നടന്നിട്ടുണ്ട് . കൂരിയയുടെ അനുമതിയോടെ മാത്രമേ സഭാ സ്വത്തുക്കൾ വിൽക്കാവൂ എന്നാണ് കാനോൻ നിയമത്തിൽ പറയുന്നത്
.പത്തു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഫൈനാൻസ് കൗൺസിലിന്റെ അനുമതിയും വേണം... കര്‍ദിനാളിന്‍റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്