ഗതാഗതം തടസപ്പെടുത്തി സിനിമ ഷൂട്ടിംഗ്; ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കയ്യേറ്റം ചെയ്യാൻ ശ്രമം

Web Desk |  
Published : Jun 11, 2018, 08:16 PM ISTUpdated : Jun 29, 2018, 04:03 PM IST
ഗതാഗതം തടസപ്പെടുത്തി സിനിമ ഷൂട്ടിംഗ്; ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കയ്യേറ്റം ചെയ്യാൻ ശ്രമം

Synopsis

റോഡ് ക്ലിയറാക്കാന്‍ ഗുണ്ടകള്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥ

 
അരൂർ: ഗതാഗതം തടസപ്പെടുത്തി സിനിമ ഷൂട്ടിംഗ് നടത്തിയത് ചോദ്യം ചെയ്ത ബൈക്ക് വീലർ യാത്രികനെ കയ്യേറ്റം ചെയ്യാൻ ശ്രമം. അരൂർ - ഇടക്കൊച്ചി പാലത്തിനു സമീപം ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാത്രി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസപ്പെടുത്തിയാണ് ഷൂട്ടിംഗ്‌ നടത്തിക്കൊണ്ടിരുന്നത്. ക്യാമറ പരിധിയിലേക്ക് കടക്കുന്നവരെ ആട്ടിപ്പായിക്കാൻ ഇരുവശവും ഗുണ്ടകളെ നിയോഗിച്ചായിരുന്നു ഷൂട്ടിംഗ് .ഏറെ നേരം കാത്തു നിന്ന ടൂ വീലർ ഉൾപ്പടെയുള്ള വാഹന യാത്രികർ വാഹനങ്ങളുമായി മുന്നോട്ടു നീങ്ങിയപ്പോൾ ഗുണ്ടകൾ അവരെ തടയുകയും അസഭ്യം പറയുകയും ചെയ്തതോടെ സംഘർഷാവസ്ഥയായി.

അരൂർ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. റോഡ് ബ്ലോക് ചെയ്യുന്നതിന് പൊലീസിൽ നിന്നോ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ അനുവാദം വാങ്ങാതെയായിരുന്നു ഷൂട്ടിംഗ്. മഴക്കാലമായതിനാൽ ബൈക്ക്   യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്.  മഴ മുഴുവൻ അവർ നനയേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്