
കൊച്ചി:മരട് സ്കൂള്‍ ബസ് അപകടത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ നിബന്ധനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
കൊച്ചിയിലെ മരടില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ടുകുട്ടികളും ആയയുമാണ് മരിച്ചത്. വിദ്യാലക്ഷ്മി, ആദിത്യന്‍ ആയ ലത ഉണ്ണി എന്നിവരാണ് മരിച്ചത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കളത്തിലേക്ക് സ്കൂള്‍ ബസ് മറിയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam