ഗൗരി ലങ്കേഷ് വധം; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

Web Desk |  
Published : May 30, 2018, 01:10 PM ISTUpdated : Jun 29, 2018, 04:22 PM IST
ഗൗരി ലങ്കേഷ് വധം; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

Synopsis

ഗൗരി ലങ്കേഷ് വധം അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക പ്രത്യേകസംഘം നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ നാല് പേര്‍ കൂടി   അറസ്റ്റിലായതായി സൂചന. മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്‍ത്തകന്‍ അമോല്‍ കാലെ, ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ അമിത് ദെഗ്‌വേകര്‍, കര്‍ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍  എന്നിവരാണ് പിടിയിലായത്.

മാര്‍ച്ചില്‍ കേസില്‍ പിടിയിലായ ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെടി നവീന്‍കുമാറുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ.കെഎസ് ഭഗവാനെ വധിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. എന്നാൽ പ്രതികൾ പിടിലായ കാര്യം അന്വേഷണം സംഘം ഔദ്യോഗികമായി സ്ഥീരീകരിക്കാൻ തയ്യാറായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്
കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'