ഐഎസ്, അല്‍ ഖ്വയിദ എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളെ ഇന്ത്യയില്‍ നിരോധിച്ചു

By Web DeskFirst Published Jun 21, 2018, 10:13 PM IST
Highlights

യുഎപിഎ പ്രകാരമാണ് നടപടി

ദില്ലി: ഭീകരസംഘടനകളായ അല്‍ഖ്വയിദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ചില സംഘടനകള്‍  ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അല്‍ ഖ്വയിദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ് (എ.ക്യൂ.ഐ.സ്), ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ശാം - ഖൊറാസന്‍ (ഐ.എസ്.ഐ.എസ്-കെ)എന്നീ സംഘടനകളെയാണ് നിരോധിച്ചത്. യുഎപിഎ പ്രകാരമാണ് നടപടി. ഈ സംഘടനകള്‍ ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയാണെന്നും രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
 

click me!