മൂന്ന് ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള അനുമതി റദ്ദാക്കി

By Web DeskFirst Published Jul 24, 2016, 5:25 PM IST
Highlights

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ തുടരാനുള്ള അനുവാദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇവരെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള പ്രതികൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ ഏപ്രിലില്‍ കര്‍ണാടകയിലെ ബേലക്കുപ്പയിലെ ടിബറ്റന്‍ കോളനി  ഇവര്‍ വ്യാജപേര് ഉപയോഗിച്ച് സന്ദര്‍ശിച്ചിരുന്നു.
 

click me!