നാളെ മുതല്‍ ജന്‍‍റം, വോള്‍വോ, സ്കാനിയ ബസുകളിലെയും നിരക്കുകള്‍ കൂടും

Web Desk |  
Published : Feb 28, 2018, 11:27 AM ISTUpdated : Jun 08, 2018, 05:46 PM IST
നാളെ മുതല്‍ ജന്‍‍റം, വോള്‍വോ, സ്കാനിയ ബസുകളിലെയും നിരക്കുകള്‍ കൂടും

Synopsis

ലോഫ്ളോര്‍ എ.സി, നോണ്‍ എ.സി ബസുകള്‍, സൂപ്പര്‍ എയര്‍ എക്‌സ്‌പ്രസ്, മള്‍ട്ടിആക്‌സില്‍ സ്കാനിയ, വോള്‍വോ ബസുകളുടെ നിരക്കാണ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

തിരുവനന്തപുരം: ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുറമെ ലോ ഫ്ലോര്‍, സ്കാനിയ, വോള്‍വോ ബസുകളുടെ യാത്രാ നിരക്കും നാളെ മുതല്‍ വര്‍ദ്ധിപ്പിക്കും. ലോഫ്ളോര്‍ എ.സി, നോണ്‍ എ.സി ബസുകള്‍, സൂപ്പര്‍ എയര്‍ എക്‌സ്‌പ്രസ്, മള്‍ട്ടിആക്‌സില്‍ സ്കാനിയ, വോള്‍വോ ബസുകളുടെ നിരക്കാണ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

ജജന്‍‍റം നോണ്‍ എ.സി ലോഫ്ളോര്‍ ബസുകളില്‍ നിലവില്‍ എട്ടുരൂപയാണ് മിനിമം നിരക്ക്. ഇത് നാളെ മുതല്‍ 10 രൂപയായി മാറും. ഒരു കിലോമീറ്ററിന് 70 പൈസ എന്നുള്ളത് 80 പൈസയുമാക്കും.

വോള്‍വോ ലോഫ്ളോര്‍ എ.സി ബസുകളുടെ മിനിമം ടിക്കറ്റ് 20 രൂപയായി മാറും. ഇപ്പോള്‍ ഇത്  15 രൂപയാണ്. ഒരു രൂപ സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപയായി മാറും ഫലത്തില്‍ എ.സി ലോ ഫ്ലോറിലെ മിനിമം ചാര്‍ജ്ജ്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള നിരക്ക് ഒന്നര രൂപയായി തന്നെ തുടരും. 

സ്കാനിയ, വോള്‍വോ മള്‍ട്ടിആക്‌സില്‍ ദീര്‍ഘദൂര സര്‍വീസുകളുടെ മിനിമം നിരക്ക് 80 രൂപയാക്കി ഉയര്‍ത്തും. 80 രൂപയ്‌ക്ക് 20 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇതിന് ശേഷം ഒരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഈടാക്കും. നിലവില്‍ 1.91 രൂപയാണ് കിലോമീറ്റര്‍ നിരക്ക്. സൂപ്പര്‍ എയര്‍ എക്‌സ്‌പ്രസ് ബസുകളുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 28 രൂപയാക്കി. മിനിമം നിരക്കില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. 93 പൈസയാണ് കിലോമീറ്റര്‍ നിരക്ക്. നേരത്തെ ഇത് 85 പൈസയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ