സമ്മാനമോഹികള്‍ ബോര്‍ഡ് പച്ചയാക്കി; വിവാദമായപ്പോള്‍ മഞ്ഞയും

By web deskFirst Published Nov 22, 2017, 7:41 AM IST
Highlights

കാസര്‍കോട്:  അമ്പത് ലക്ഷം സമ്മാനം സ്വപ്നം കണ്ട് ആശുപത്രി പ്രവേശന കവാടത്തിന്റെ ബോര്‍ഡ് പച്ചയിലാക്കി. സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡ് പച്ചയാക്കിയത് ലീഗിന്റെ തന്ത്രമാണെന്ന് ഒരു വിഭാഗം പരാതിപ്പെട്ടു. സംഭവം വിവാദമായപ്പോള്‍ ബോര്‍ഡിന്റെ പച്ച നിറം മാറ്റി മഞ്ഞയാക്കി.

സിപിഎമ്മിന്റെ കോട്ടകളിലൊന്നായ തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപ്രതിയില്‍ സ്ഥാപിച്ച ബോര്‍ഡാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പച്ചയും മഞ്ഞയായി നിറം മാറിയത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഗവണ്മെന്റ് താലൂക് ആശുപത്രിയില്‍ സ്ഥാപിച്ച ബോര്‍ഡാണ് മണികൂറുകള്‍ക്ക് ഉള്ളില്‍ പച്ചയും മഞ്ഞയുമായിത്. സംസ്ഥാന തലത്തില്‍ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന കായകല്‍പ്പം പദ്ധതിയുടെ ഭാഗമായി താലൂക്കാശുപത്രികള്‍ സൗന്ദര്യ വല്‍ക്കരിക്കുന്നതിന്റെ  ഭാഗമായിട്ടായിരുന്നു ആശുപത്രിയില്‍ ബോര്‍ഡ് വച്ചത്.

മികച്ച രീതിയില്‍ ആശുപത്രി മനോഹരമാക്കുന്നവര്‍ക്ക് മുപ്പത് ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെയാണ് ആരോഗ്യവകുപ്പ് സമ്മാനം നിശയിച്ചിരിക്കുന്നത്. മനോഹരമായ ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്ന ആശുപത്രി മുറ്റത്ത് പച്ച ബോര്‍ഡ് മതിയെന്ന് പറഞ്ഞത് ജീവനക്കാരായിരുന്നു. പച്ചയും വെള്ളയും കലര്‍ന്ന ബോര്‍ഡ് ഒരുങ്ങിയതോടെ ബോര്‍ഡിന്റെ നിറമാറ്റത്തില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങി.

സി.പി.എമ്മിന്റെ ശക്തി കേന്ദ്രത്തില്‍ ലീഗിന്റെ ബോര്‍ഡെന്ന പ്രചാരണം ശക്തമാവുകയും പ്രശ്‌നം വഷളാവുമെന്ന ഘട്ടം വന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ പച്ചബോര്‍ഡ് മഞ്ഞയിലാക്കുകയുമായിരുന്നു.
എം.എല്‍.എ അടക്കമുള്ള സി.പി.എം ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ ലീഗ് നേതൃത്വം നവമാധ്യമങ്ങളില്‍ കൂടിയാണ് പ്രതികരിച്ചത്.

click me!