വിവരാവകാശം; മാനദണ്ഡങ്ങൾ മാറ്റുന്നു

Published : Apr 02, 2017, 04:12 PM ISTUpdated : Oct 05, 2018, 03:43 AM IST
വിവരാവകാശം; മാനദണ്ഡങ്ങൾ മാറ്റുന്നു

Synopsis

ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതായി റിപ്പോര്‍ട്ട്.  അപേക്ഷക്ക് 500 വാക്ക് പരിധി എന്നതാണ് മാനദണ്ഡങ്ങളിലൊന്ന്. എന്നാൽ, പരിധിയിലേറെ വാക്കുകൾ ഉൾക്കൊള്ളിച്ചു എന്ന കാരണം പറഞ്ഞ് അപേക്ഷ നിഷേധിക്കാനാവില്ല. വിവരം നിഷേധിക്കുന്നതിനെതിരായ പരാതി ഓണ്‍ലൈനാക്കുന്നതാണ് മറ്റൊരു മാറ്റം. അപേക്ഷകൻ തപാൽ ചാർജ് വഹിക്കണമെന്നതാണ് മൂന്നാമത്തെ മാറ്റം. നിലവിൽ സർക്കാറാണ് ഈ ചെലവ് വഹിച്ചിരുന്നത്.

ഇക്കണോമിക് സർവേ, നാഷനൽ സാമ്പിൾ സർവേ ഓഫിസ് ഡാറ്റ തുടങ്ങിയ സർക്കാർ പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ 10 രൂപയുടെ വിവരാവകാശ അപേക്ഷയിൽ ലഭ്യമാവില്ല. പ്രസിദ്ധീകരണത്തിന്‍റെ വിപണി വിലയോ ഓരോ പേജിന്‍റെ ഫോട്ടോകോപ്പിക്കും രണ്ട് രൂപ വീതമോ നൽകണം. കള്ളവിവരങ്ങൾ അവകാശപ്പെടുന്നവരെ എതിർക്കാൻ രേഖകൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ഇനി അവസരം ലഭിക്കും. നിലവിൽ വിവരം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം പൗരന് പരാതിപ്പെടാമായിരുന്നു. പുതിയ നിയമമനുസരിച്ച് അപ്പീലിന്‍റെ ഒരു പകർപ്പ് ഇൻഫർമേഷൻ ഓഫിസർക്ക് അയച്ചുകൊടുക്കണം. അയാൾ അതിൽ തുടർനടപടി സ്വീകരിക്കണം. രണ്ടാമത്തെ അപേക്ഷയാണ് കേന്ദ്ര ഇൻഫർമേഷൻ കമീഷന് സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ മാറ്റിയ നിർദേശങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാനതീയതി ഏപ്രിൽ 15 ആണ്.

വിവരാവകാശനിയമപ്രകാരം 2015 - 16 വർഷത്തിൽ ഒരു കോടിയിലേറെ അപേക്ഷകളാണ് ലഭിച്ചത്. മുൻ യു.പി.എ സർക്കാറും വിവരാവകാശ അപേക്ഷയുടെ മാനദണ്ഡങ്ങൾ മാറ്റാൻ ശ്രമം നടത്തിയെങ്കിലും എതിർപ്പുയർന്നതിനെതുടർന്ന് ഒഴിവാക്കുകയായിരുന്നു. സാധാരണക്കാരെൻറ അറിയാനുള്ള അവകാശത്തെ കൂടുതൽ സങ്കീർണവും ചെലവേറിയതുമാക്കുന്നതാണ് പുതിയ നീക്കമെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ