
തിരുവനന്തപുരം: അവധി കഴിഞ്ഞാൽ പല ദിശയിലുള്ള "ടേക്ക് ഓഫ്" പ്രതീക്ഷിക്കാമെന്ന് ജേക്കബ് തോമസ്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനൊപ്പം ടേക്ക് ഓഫ് സിനിമ കണ്ട ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.
വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള ജേക്കബ് തോമസിന്‍റെ മാറ്റം ഉണ്ടാക്കിയ വിവാദം കത്തിപ്പടരുന്നു. അവധിയോ പുറത്താക്കലോ.. ചർച്ചകളും തർക്കങ്ങളും പലവഴിക്ക് നടക്കുമ്പോൾ സുഹൃത്ത് ഋഷിരാജ് സിംഗിനൊപ്പം ജേക്കബ് തോമസ് കൈരളി തിയേറ്ററിൽ.
യുദ്ധഭൂമിയായ ഇറാഖിൽ കുടുങ്ങിയ മലയാളി നേഴ്സുമാരുടെ കേരളത്തിലേക്കുള്ള ടേക്ക് ഓഫ് ജേക്കബ് തോമസിന് നന്നായിഷ്ടപ്പെട്ടു. ജേക്കബ് തോമസിന് ഇനിയൊരു ടേക്ക് ഓഫ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പലദിശയിലുള്ള ടേക്ക് ഓഫ് പ്രതീക്ഷിക്കാമെന്നായിരുന്നു. തിയേറ്റർ വിട്ടിറങ്ങിയ പ്രേക്ഷകരെല്ലാം ജേക്കബ് തോമസിനെ കണ്ടതോടെ ഓടിയെത്തി. സെൽഫിയോട് സെൽഫി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam