റിപ്പബ്ലിക് ദിനത്തിലെ പതാക ഉയര്‍ത്തല്‍; വ്യവസ്ഥകളുമായി സര്‍ക്കാര്‍

Published : Jan 23, 2018, 02:18 PM ISTUpdated : Oct 05, 2018, 03:18 AM IST
റിപ്പബ്ലിക് ദിനത്തിലെ പതാക ഉയര്‍ത്തല്‍; വ്യവസ്ഥകളുമായി സര്‍ക്കാര്‍

Synopsis

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതില്‍ വ്യവസ്ഥകളുമായി സര്‍ക്കാര്‍. സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്ന് സര്‍ക്കാറിന്‍റെ സെര്‍ക്കുലര്‍. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ്‌ സിന്‍ഹ പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്.  കൂടാതെ  ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍ എന്നിവയെല്ലാം പതാക ഉയര്‍ത്തേണ്ടതെങ്ങനെ എന്ന നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. 

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകി അമ്മന്‍ സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺസൗഹൃദങ്ങളോട്; ഫോണിൽ നിർണായക തെളിവുകൾ
വിഎസിൻ്റെ പത്മപുരസ്കാരം സ്വീകരിക്കുമോ? സിപിഎം നിലപാടിൽ ആകാംക്ഷ, അവാർഡിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം