ദേവസ്വം നിയമന ബോർഡ് പിരിച്ചുവിടാൻ സർക്കാർ തീരുമാനം

By Web DeskFirst Published May 28, 2016, 5:12 PM IST
Highlights

ഉമ്മൻചാണ്ടി സർക്കാറിന്റെ സുപ്രധാന തീരുമാനമാണ് പിണറായി സർക്കാർ തിരുത്തുന്നത്. ദേവസ്വം ബോ‍ഡുകളിലേക്കുമുള്ള നിയമനങ്ങള്‍ക്കായാണ് യുഡിഎഫ് സർക്കാർ റിക്രൂട്ട്മെന്റ് ബോര്‍‍ഡ്  രൂപീകരിച്ചത്.  എൻഎസ്എസിന്റെ  ആവശ്യപ്രകാരമായിരുന്നു നടപടി.   2005ൽ കൊണ്ടുവന്ന നിയമത്തിനെതിരെ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും എതിർപ്പുയർന്നിരുന്നു. സെക്രട്ടറി റാങ്കിലുള്ള ചെയർമാനും  നാല് അംഗങ്ങളും ഉൾപ്പെടുത്തുന്നതായിരുന്നു ബോ‍ർഡ്. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള എൽഡിഎഫ് സർക്കാരന്റെ തീരുമാനം മറികടന്നാണ് പ്രത്യേക ബോ‍ഡ് ഉമ്മൻചാണ്ടി സർക്കാർ രീപീകരിച്ചത്. 

ബോർ‍ഡിന് കീഴിലുള്ള ആദ്യ നിയമനപരീക്ഷ അടുത്ത മാസം 25 ന് നടക്കാനിരിക്കെയാണ് ബോർഡ് തന്നെ പിരിച്ചുവിടുന്നത്. 
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ  വിശ്വാസത്തെ വ്രണപ്പെടുത്ത നടപടികളൊന്നും ഉണ്ടാകില്ല. വിശദമായ ചർച്ചക്കുശേഷം  മാത്രമായിരിക്കും നിലപാടെടുക്കുകയെന്നും മന്ത്രി പറഞ്ഞു. 

ദേവസ്വം നിയമന ബോ‍ഡ് പരിച്ചുവിടാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗികതീരുമാനം വന്നശേഷം പ്രതികരിക്കാമെന്നായിരുന്നു എൻഎസ്എസ് നിലപാട്. ശൈശവ ദയശിലായ ബോർഡിനെ കുറിച്ച് ഇങ്ങനെ പ്രഖ്യാപനം വന്നത് പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. വരും ദിവസങ്ങളിൽ സാമുദായിസംഘടനകളും യുഡിഎഫും തീരുമാനത്തിനെതിരെ  രംഗത്തുവരുന്നതോടെ വിവാദം കത്തും.

click me!