സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും രാജ്യത്ത് ഒന്നാമതെത്തി തിരുവനന്തപുരം മേഖല

Published : May 28, 2016, 04:29 PM ISTUpdated : Oct 05, 2018, 12:54 AM IST
സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും രാജ്യത്ത് ഒന്നാമതെത്തി തിരുവനന്തപുരം മേഖല

Synopsis

അഖിലേന്ത്യാ തലത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വിജയശതമാനം കുറഞ്ഞപ്പോള്‍ തിരുവനന്തപുരം മേഖലയില്‍ റെക്കോര്‍ഡ് ജയം. 97.32 ആയിരുന്നു കഴിഞ്ഞവര്‍ഷം അഖിലേന്ത്യാ വിജയശതമാനം. മുന്‍വര്‍ഷം തിരുവനന്തപുരം മേഖലയുടെ വിജയം 99.21. ഇത്തവണ ഏതാണ്ട് സമ്പൂര്‍ണ്ണ വിജയമെന്ന 99.87 ശതമാനത്തിന്റെ റെക്കോര്‍ഡ് നേട്ടമാണ് കേരളത്തിലെ സ്കൂളുകള്‍ നേടിയത്. 74085 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 73,987 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തിയപ്പോള്‍ 99.69 ശതമാനവുമായി ചെന്നൈ മേഖല രണ്ടാമതെത്തി. 

മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് കേരളത്തിലെ സിബിഎസ്ഇ സ്ക്കൂളുകള്‍ ചേര്‍ത്ത് തിരുവനന്തപുരം മേഖല രൂപീകരിച്ചത്. അന്ന് മുതല്‍ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. 2013 വരെ കേരള സ്ക്കൂളുകള്‍ ചെന്നൈ മേഖലക്ക് കീഴിലായിരുന്നു. കേരള സ്ക്കൂളുകളുടെ മികവില്‍ 2013 വരെ ചെന്നൈ മേഖലക്കായിരുന്നു ഏറ്റവും ഉയര്‍ന്ന വിജയം. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയിലെ വിജയം 96.59 ശതമാനമാണ്. എസ്എസ്എല്‍സിയെക്കാള്‍ മൂന്ന് ശതമാനത്തിലേറെ വിജയമാണ് സിബിഎസ്ഇക്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ.വി. നഫീസയ്ക്ക് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു