ലോ അക്കാദമി; സര്‍ക്കാര്‍ തീരുമാനം ഇന്ന്, സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍

Published : Jan 31, 2017, 04:12 AM ISTUpdated : Oct 04, 2018, 11:48 PM IST
ലോ അക്കാദമി; സര്‍ക്കാര്‍ തീരുമാനം ഇന്ന്, സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍

Synopsis

ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടി സര്‍ക്കാറിന് വിട്ടുകൊണ്ടുള്ള കേരള സര്‍വ്വകലാശാല റിപ്പോര്‍ട്ടിന്മേലാണ് തീരുമാനം ഉണ്ടാകുക. ഇന്നലെ രാത്രി വൈകി മാനേജ്മെന്റും വിദ്യാര്‍ത്ഥികളുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

അതേസമയം  ലോ അക്കാദമിക്കു മുന്നിലെ എല്ലാ സമരപന്തലുകളും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് വി മുരളീധരന്‍ കിടക്കുന്നതുള്‍പ്പെടെയുളള സമരപ്പന്തലുകള്‍ പൊളിച്ചു നീക്കണമെന്നാണ് ആവശ്യം. കോളേജിനകത്തേക്കും പുറത്തേക്കും  സഞ്ചാരസ്വാതന്ത്യം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ