മനോഹര്‍ പരീക്കറെ ഗോവ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ നിയമിച്ചു

Published : Mar 13, 2017, 01:32 AM ISTUpdated : Oct 05, 2018, 12:12 AM IST
മനോഹര്‍ പരീക്കറെ ഗോവ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ നിയമിച്ചു

Synopsis

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയിട്ടുണ്ടെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണയിലാണ് സര്‍ക്കാരുണ്ടാക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ വെച്ചുനീട്ടാന്‍ പരീക്കര്‍ ആഗ്രഹിക്കുന്നില്ല. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന സ്വതന്ത്രന്‍മാര്‍ക്കും എം.ജി.പി, ജി.എഫ്.പി എം.എല്‍.എമാര്‍ക്കും മന്ത്രിപദം അടക്കമുള്ള സ്ഥാനമാനങ്ങള്‍ കിട്ടുമെന്നാണ് സൂചന. കോണ്‍ഗ്രസിനേകാള്‍ നാല് എം.എല്‍.എമാര്‍ കുറവായിരുന്നിട്ടുകൂടി ചെറുപാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബി.ജെ.പി സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കിയത്. 13 എ.എല്‍.എമാരുള്ള ബി.ജെ.പിയോടൊപ്പം മൂന്ന് സ്വതന്ത്രരും എം.ജി.പി ജി.ഫ്.പി പാര്‍ട്ടികളുടെ ആറ് എം.എല്‍.എമാരുമാണ് സഖ്യം ചേര്‍ന്നത്.

17 എം.എല്‍.എമാരുണ്ടായിട്ടും പുറത്തുനിന്നുള്ള നാല്പേരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയാതെപോയത് പാര്‍ട്ടിക്കകത്ത് ഐക്യം ഇല്ലാത്തത് കൊണ്ടാണെന്ന് ആരോപണമുണ്ട്. ഇന്നലെ നടന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ തന്ത്രം മെനയുന്നതിന് പകരം മുതിര്‍ന്ന നേതാക്കളായ ദിഗംബര്‍ കാമത്തും പ്രതാപ് സിങ് റാണെയും മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടത്തിയെന്നാണ് വിവരം. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണെന്നിരിക്കെ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയാണ് എം.എല്‍.എമാരെ കൂടെകൂട്ടിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ
2 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടീസ് അയച്ച് എംഎൽഎ; ജിസിഡിഎും മൃദംഗവിഷനും എതിർകക്ഷികൾ