
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയും വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ഗവർണർ പി.സദാശിവം ആശങ്ക അറിയിച്ചു. കണ്ണൂരിൽ തുടരുന്ന രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവണർ ഉന്നത ഉദ്യോഗസ്ഥരെ ആശങ്ക അറിയിച്ചത്.
കണ്ണൂർ സന്ദർശനം നടത്തിയ ബിജെപി കേന്ദ്രസംഘം ഗവർണർക്ക് പരാതിയും നൽകിയിരുന്നു. രാഷ്ട്രീയഭേദമന്യേ യഥാർത്ഥ കുറ്റവളികളെ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കുന്നതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടികാഴ്ചയിൽ അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നോട്ടുവരണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കാരണക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡിജിപിയ്ക്കൊപ്പം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദിവസങ്ങളുടെ ഇടവേളയില്‍ കണ്ണൂരില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തി ആശങ്ക അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam