
ചെല്ലാനം: ഓഖി ദുരിതം വിതച്ച ചെല്ലാനത്ത് പുലിമുട്ട് നിർമിക്കാന്‍ സർക്കാർ തീരുമാനം. എടവനക്കാടും ചെല്ലാനത്തുമായി 6 പുലിമുട്ടുകളാണ് നിർമിക്കുക. സമരസമിതിയുമായും ഉദ്യോഗസ്ഥരുമായും മന്ത്രി മാത്യു ടി തോമസ് ആലുവയില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങള്‍ക്ക് അന്തിമരൂപമായത്.
പുലിമുട്ടും കടല്‍ഭിത്തിയും ഉള്‍പ്പടെയുള്ള സുരക്ഷാസംവിധാനം വേണമെന്ന ആവശ്യമുന്നയിച്ച് ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തിയ സമരം കളക്ടർ നല്‍കിയ ഉറപ്പിനെതുടർന്ന് പിന്‍വലിച്ചിരുന്നു. തുടർന്ന് ആലുവ ഗസ്റ്റ്ഹൗസില്‍ ജലവിഭവ വകുപ്പ് മന്ത്രി തുടർനടപടികള്‍ സംബന്ധിച്ച് ചർച്ച നടത്തി. ജില്ലാകളക്ടറും സമര പ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ചയില്‍ പങ്കെടുത്തു. സമരക്കാരുടെ പ്രധാന ആവശ്യമായ പുലിമുട്ടടക്കമുള്ള കടല്‍ഭിത്തി നിർമാണം ആരംഭിക്കാന്‍ സർക്കാർ തീരുമാനിച്ചു.
എടവനക്കാട് 4ഉം ചെല്ലാനത്ത് 2ഉം പുലിമുട്ടുകളാണ് നിർമിക്കുക. ഐഐടിപഠനത്തെ ആധാരമാക്കിയാണ് പുലിമുട്ട് നിർമാണം. ചെല്ലാനം തീരത്ത് 1100 മീറ്റർ നീളത്തില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 6.95 കോടിരൂപയാണ് സർക്കാർ കണ്ടെത്തേണ്ടത്. ഓഖി വിതച്ച ദുരിതം കേരളമൊട്ടുക്കുമുള്ള തീരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതിനെകുറിച്ച് ജലവിഭവ വകുപ്പ് പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam