ഓഖി: ലത്തീൻ സഭ പ്രതിഷേധം തുടരുന്നു. ഇന്ന് പ്രാർത്ഥനാ ദിനം ആചരിക്കും

By Web DeskFirst Published Dec 10, 2017, 7:26 AM IST
Highlights

തിരുവനന്തപുരം:  കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. സർക്കാർ കണക്ക് പ്രകാരം ഇനി 96 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് പ്രാർത്ഥനാ ദിനം ആചരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ഇന്ന് ലത്തീൻ ദേവാലയങ്ങളിലുണ്ടാകും.

ഇതുവരെ സർക്കാർ ചെയ്ത രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ഇനി സഭ മുൻകൈ എടുത്ത് നടത്തേണ്ട പ്രവ‍‍ർത്തനങ്ങളെക്കുറിച്ചും ആർച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെ സന്ദേശം പളളികളിൽ വായിക്കും. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ചില്ലെന്നാരോപിച്ച് ലത്തീൻ സഭയുടെ നേതൃത്വത്തിൽ നാളെ രാജ് ഭവൻ മാർച്ച് നടത്തും.

നേരത്തെ  ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പാക്കേജിലും അതൃപ്തിയെന്ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞിരുന്നു. മത്സ്യതൊഴിലാളികളുടെ വികാരമാണ് സമരത്തിലൂടെ സഭ പങ്കുവയ്ക്കുന്നതെന്ന് എം. സൂസപാക്യം വിശദമാക്കിയിരുന്നു.

click me!