മാണിക്കെതിരായ തുടരന്വേഷണം: പന്ത് സർക്കാരിന്റെ കോർട്ടിൽ

Published : Sep 19, 2018, 08:02 AM IST
മാണിക്കെതിരായ തുടരന്വേഷണം: പന്ത് സർക്കാരിന്റെ കോർട്ടിൽ

Synopsis

തുടരന്വേഷണത്തിനുള്ള അനുമതിയിൽ ഡിസംബർ 10നുള്ളിൽ സർക്കാർ തീരുമാനം എടുക്കണം. മാണി യുഡിഎഫിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അന്വേഷണത്തിന് സർക്കാർ അനുമതി നൽകാനാണ് സാധ്യത.

തിരുവനന്തപുരം: മാണിക്കെതിരായ തുടരന്വേഷണത്തിന് സർക്കാർ അനുമതി നൽകിയാലും ഇല്ലെങ്കിലും പുതിയൊരു നിയമ യുദ്ധത്തിലേക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി വഴി തുറക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരിൽ ചിലർ ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

തുടരന്വേഷണത്തിനുള്ള അനുമതിയിൽ ഡിസംബർ 10നുള്ളിൽ സർക്കാർ തീരുമാനം എടുക്കണം. മാണി യുഡിഎഫിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അന്വേഷണത്തിന് സർക്കാർ അനുമതി നൽകാനാണ് സാധ്യത. വിഎസ് അച്യുതാനന്ദനും എൽഡിഎഫ് കൺവീനർ എ വിജയരാഘവനും അടക്കം കേസിൽ കക്ഷി ചേർന്നവരാണ് സർക്കാറിനോട് അനുമതി തേടുന്നതെന്നും പ്രധാനം. 

പക്ഷെ നിയമോപദേശം ലഭിച്ച ശേഷമാകും തീരുമാനം. അഴിമതി കേസിൽ അന്വേഷണത്തിന് സർക്കാറിന്റെ മുൻ കൂർ അനുമതി വേണമെന്ന കേന്ദ്ര സർക്കാറിന്റെ നിയമഭേദഗതി പഴയ കേസുകൾക്ക് ബാധകമാണോ എന്നതിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അനുമതി നൽകിയാൽ മാണിയും നിയമനടപടിക്ക് നീങ്ങും. മൂന്ന് തവണ അന്വേഷിച്ച് ക്ലീൻ് ചിറ്റ് കിട്ടിയ സാഹചര്യത്തിൽ പുതിയ അന്വേഷണത്തിന് പ്രസക്തിയാകും മാണി ചോദ്യം ചെയ്യുക.

സാങ്കേതികത്വം പറഞ്ഞ് സർക്കാർ അനുമതി നീട്ടിയാൽ ഹർജിക്കാർ വീണ്ടും കോടതിയ സമീപിക്കും. അതിനിടെ മൂന്ന് തവണയും വിജിലൻസിന്റെ അന്വേഷണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനാൽ സിബിഐ വേണമെന്ന ആവശ്യം കേസിലെ മറ്റൊരു ഹർജിക്കാരൻ അഡ്വേക്ക്റ്റ് നോബി‌ൾ മാത്യു  ഹൈക്കോടതിയിൽ ഉന്നയിക്കാനും നീക്കമുണ്ട്. സമാന ആവശ്യം ഉന്നയിച്ച നോബിൾ മാത്യും നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല.  വിജിലൻസ് അന്വേഷണം കാര്യക്ഷമമാണെന്ന സർക്കാറിനറെ വിശദീകരണത്തിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല