
ദില്ലി: പ്രേക്ഷകര്‍ ടിവിയിലൂടെ കാണുന്നതെന്തെല്ലാമെന്ന് അറിയണമെന്ന് കേന്ദ്രമന്ത്രാലയം. ഇതിനായി പുതിയ സെറ്റ് ടോപ്പ് ബോക്സില്‍ ചിപ്പുകള്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം. പ്രേക്ഷകര്‍ ടിവിയിലൂടെ കാണുന്നത് എന്തെല്ലാമെന്ന് നിരീക്ഷിച്ച് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ), ബാര്‍ക് ( ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍)നോട് ആവശ്യപ്പെട്ടു. സര്‍വ്വീസ് ഓപ്പറേറ്റേഴ്സിനോ കേബിള്‍ ഓപ്പറേറ്റേഴ്സിനോ പ്രേക്ഷകര്‍ എന്തെല്ലാമാണ് കാണുന്നതെന്ന് അറിയാന്‍ സാധിക്കില്ല, എന്നാല്‍ ബാര്‍കിന് ബാര്‍ ഒ മീറ്റേഴ്സിലൂടെ ഇത് കണ്ടെത്താനാകും.
സെറ്റ് ടോപ് ബോക്സുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വിവരങ്ങള്‍ ബാര്‍ക്കിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലാകും. ചിപ്പ് ഘടിപ്പിക്കുന്നതിലൂടെ എല്ലാ ചാനലുകളുടെയും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി കണ്ടെത്താനാകും. ഇത് പരസ്യ കമ്പനികള്‍ക്ക് ഗുണകരമാകുമെന്നും വാര്‍ത്താ വിതരണ മന്ത്രാലയം കണക്കാക്കുന്നതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam