100 രൂപയ്ക്ക് വിദ്യാര്‍ത്ഥിനികളെ സ്വന്തം കൃഷിയിടത്തില്‍ അദ്ധ്യാപിക പണിയെടുപ്പിച്ചു

Published : Nov 25, 2017, 05:29 PM ISTUpdated : Oct 05, 2018, 03:20 AM IST
100 രൂപയ്ക്ക് വിദ്യാര്‍ത്ഥിനികളെ സ്വന്തം കൃഷിയിടത്തില്‍ അദ്ധ്യാപിക പണിയെടുപ്പിച്ചു

Synopsis

ഭുവനേശ്വര്‍: ഒഡീഷയിലെ മേയുര്‍ബന്‍ജി ഗ്രാമത്തിലെ ഗവണ്‍മെന്‍റ് സ്കൂളില്‍ മൂന്ന് ആദിവാസി വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപിക സ്വന്തം കൃഷിയിടത്തില്‍ പണിയെടുപ്പിച്ചെന്ന് ആരോപണം. സംഗീത സരിത എന്ന ടീച്ചര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദിവസേന 100 രൂപ കൂലിക്ക് മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപിക തന്‍റെ കൃഷിഇടത്തില്‍ പണിയെടുപ്പിച്ചത്.

ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ തന്നെയാണ് താമസിച്ചിരുന്നത്. കുട്ടികളെ കാണാനായി മാതാപിതാക്കള്‍ സ്കൂളിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കള്‍ സ്കൂളിലെത്തിയെങ്കിലും കുട്ടികളെ കാണാനായില്ല. പിന്നീട് കാര്യങ്ങളറിഞ്ഞ മാതാപിതാക്കള്‍ ഇതില്‍ പ്രതിഷേധിച്ച് സ്കൂള്‍ പൂട്ടുകയായിരുന്നു. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം; ശബരിമലയിൽ പിഎസ് പ്രശാന്തിൻ്റെ കാലത്തെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
മന്ത്രിയാക്കാത്തതിൽ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ; `ടേം വ്യവസ്ഥ അംഗീകരിച്ചു, ആദ്യ രണ്ടര വർഷം മറ്റൊരു പദവി വാഗ്‌ദാനം ചെയ്തിട്ടുണ്ട്'