കൂര്‍ക്കംവലി സഹിക്കാന്‍ പറ്റുന്നില്ല; മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി

Web Desk |  
Published : Mar 10, 2018, 11:19 AM ISTUpdated : Jun 08, 2018, 05:43 PM IST
കൂര്‍ക്കംവലി സഹിക്കാന്‍ പറ്റുന്നില്ല; മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി

Synopsis

കൂർക്കംവലി സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കൊച്ചുമകൻ 92കാരിയായ മുത്തശിയെ കൊലപ്പെടുത്തി

ന്യൂയോര്‍ക്ക്:  കൂർക്കംവലി സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കൊച്ചുമകൻ 92കാരിയായ മുത്തശിയെ കൊലപ്പെടുത്തി. വെസ്റ്റ് വില്ലേജിലെ വെറോനിക്കാ ഇവാൻസാണ് കൊല്ലപ്പെട്ടത്. സുല്ലിവാൻ സ്ട്രീറ്റിലെ അപ്പാർട്ടുമെന്‍റിലാണ് സംഭവം. ഉറങ്ങാൻ കിടക്കുമ്പോള്‍ വെറോനിക്കായുടെ കൂർക്കംവലി നാൽപത്തേഴുകാരനായ കൊച്ചുമകൻ എന്‍ട്രിക്കിന് ശല്യമായി തോന്നി. 

ഇതോടെ ലീവയുടെ മുഖത്തു തലയിണയമർത്തി എന്‍ട്രിക്ക് കൊലപ്പെടുത്തുകയായിരുന്നു.  സ്ഥലത്തെത്തിയ പോലീസ് മുത്തശിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരിച്ചിരുന്നു. 

കൊലപാതക കുറ്റം ചുമത്തി എൻട്രിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 60 വർഷമായി ഇതേ അപ്പാർട്ട്മെന്‍റിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്. വെറോനിക്കായുടെ മകൾ 50-ാം വയസിൽ കാൻസർ ബാധിച്ചു മരിച്ചതിനുശേഷമാണ് എൻറിക്കിനെ റൂമിൽ താമസിക്കാൻ അനുവദിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ