തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്

By Web DeskFirst Published Nov 4, 2017, 11:39 AM IST
Highlights

കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയിയുടെതാണ് ഉത്തരവ്. 

കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു, രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച്‌ അനധികൃമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു എന്നിവ ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഇതിലൂടെ 65 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിന്​ നഷ്​ടം വന്നുവെന്നും പരാതിയിലുണ്ട്​.​ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

ഇന്ന്  കോടതിയില്‍ വിജിലന്‍സ് പ്രോസീക്യൂട്ടര്‍ ഈ ആരോപണം കോടതിയുടെ പരിഗണിനയിലാണെന്ന് വാദിച്ചെങ്കിലും അത് തള്ളിയാണ് കോടതിയുടെ നിലപാട്. പ്രദേശിക നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് പണിതത് എന്നാണ് ഹര്‍ജിക്കാരന്‍ അഡ്വ. സുഭാഷിന്‍റെ  പ്രധാന പരാതി. ഇത് മൂലം ഗവണ്‍മെന്‍റിന് 23 ലക്ഷം നഷ്ടം വന്നുവെന്നാണ് കേസ്.


 

click me!