
തൃശ്ശൂര്‍: തൃശൂരുകാരെ അമ്പരപ്പിച്ച് സ്വരാജ് റൗണ്ടില്‍ ഗ്രീൻമാൻ. പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിലെ ഏകാംഗ തെരുവുനാടകമായ ഗ്രീൻമാനില്‍ ജനക്കൂട്ടവും അവർ അറിയാതെ പങ്കാളികളാകുകയായിരുന്നു.
പച്ചനിറത്തിലുളള വസ്ത്രമണിഞ്ഞ് ഒരു മനുഷ്യൻ നഗരത്തില്‍ വന്നിറങ്ങി. പൊതു സമൂഹത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നനായ ഈ മനുഷ്യൻ പച്ച നിറത്തില്‍ എന്തു കണ്ടാലും കെട്ടിപിടിക്കുന്നു. അത് ബസായായലും മനുഷ്യരായാലുമതെ. ഇടയ്ക്ക് പൊലീസിനൊപ്പം ഗതാഗതം നിയന്തിക്കും.
കണ്ണില്‍ കണ്ടവരെയെല്ലാം കെട്ടിപിടിക്കും. ഉമ്മ വെക്കും.
ആദ്യം അമ്പരന്നവര്‍, കണ്ട് കണ്ട് സ്നേഹം തോന്നി പച്ചമനുഷ്യന് ഒരു ഗ്ലാസ് നാരങ്ങവെള്ളം നീട്ടി. കുടിച്ചും കുടിപ്പിച്ചും തൃശൂര്‍ നഗരത്തിൻറെ മുക്കിലും മൂലയിലും പച്ചമനുഷ്യനെത്തി.
തെരുവരങ്ങിൻറെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ആഡ്രിയാൻ ഷെവാര്‍ സ്റ്റൈൻ നാടകം അവതരിപ്പിച്ചത്. ഇവിടെ കാണികള്‍ തന്നെ വലിയൊരരങ്ങായി മാറുകയാണ്. അതിലൂടെ കാണികളുടെ ധീരതയും ഭീരുത്വവും നര്‍മ്മവും കാപട്യവും എല്ലാം രസകരമായി മാറ്റുന്ന പുതിയൊരു നാടകാനുഭവവും സാധ്യമാകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam