
സംസ്ഥാനത്തെ ഭൂഗര്‍ഭജലവിതാനം മൂന്നു മീറ്റര്‍ വരെ താഴ്ന്നതായി കണക്കുകള്‍. ഫലപ്രദമായ ഭൂഗര്‍ഭജലസംഭരണ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് സ്ഥിതിഗതികള്‍ രൂക്ഷമാകാന്‍ കാരണം. കെട്ടിടങ്ങള്‍ക്ക്
മഴവെള്ള സംഭരണികള്‍ വേണമെന്ന നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല.
കഴിഞ്ഞ വേനലിനെ അപേക്ഷിച്ച് സംസ്ഥാനത്തെ ഭൂഗര്‍ഭജലവിതാനം പലയിടങ്ങളിലും മൂന്നടിയോളം താഴ്ന്നു. പാലക്കാട്, വയനാട്, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് ജലവിതാനം മൂന്ന് അടി താഴ്ന്നത്. മറ്റിടങ്ങളില്‍ ഒന്ന് മുതല്‍ മുന്നടിവരെ.
ഭൂഗര്‍ഭ ജലവിതാനം താഴുന്നതോടെ സ്വാഭാവികമായും കിണറുകളിലെ ജലനിരപ്പും താഴും. ഭൂഗര്‍ഭ ജലസംഭരണം കര്‍ശനമാക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്‌ക്കിടയാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മഴവെള്ള സംഭരണികള്‍ വേണമെന്ന നിയമം പോലും പാലിക്കാതെയാണ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ തലയുയര്‍ത്തുന്നത്.
തമിഴ്നാട് മാതൃകയില്‍ വന്‍കിടകെട്ടിടങ്ങളില്‍ ഭൂഗര്‍ഭജലസംഭരണികള്‍ സ്ഥാപിക്കണമെന്ന നിയമം കര്‍ശനമാക്കണമെന്ന ആവശ്യമാണുയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam