ജിഎസ്‌ടി: നികുതി വീതംവയ്പ്പില്‍ കേരളത്തിന് എതിര്‍പ്പ്

By Asianet NewsFirst Published Aug 5, 2016, 12:00 AM IST
Highlights

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ ജിഎസ്‌ടി ബില്ലിലെ അന്തര്‍ സംസ്ഥാന നികുതി വീതംവയ്പ്പു വ്യവസ്ഥയിൽ കേരളത്തിന് എതിര്‍പ്പ്. കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന അന്തര്‍ സംസ്ഥാന നികുതി സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകാനാണു തീരുമാനം.

നികുതി മിച്ചവും വീതിച്ചെടുക്കാൻ വ്യവസ്ഥയുണ്ടാകണമെന്നു ധനമന്ത്രിമാരുടെ യോഗത്തിൽ ധാരണയുണ്ടായിരുന്നു. ബില്ല് ഭേദഗതിയിൽ ഈ വ്യവസ്ഥ അംഗീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണു ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ കേരളത്തിനുള്ള കടുത്ത എതിര്‍പ്പ് അറിയിച്ച് കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചതായും തോമസ് ഐസക് അറിയിച്ചു

അതിനിടെ ചരക്കു സേവന നികുതി നടപ്പാക്കുന്നതു സംബന്ധിച്ചു സിപിഎമ്മിലും അഭിപ്രായ ഭിന്നതയുണ്ട്. നികുതി പരിധി കുറയ്ക്കണമെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന താത്പര്യത്തിനു വിരുദ്ധമാണെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

നികുതി പരിധി 22 ശതമാനമെങ്കിലുമായി നിശ്ചയിക്കണമെന്നും മറിച്ചായാല്‍ വിഭവ സമാഹരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

click me!