2018ലെ മസ്കറ്റ് ഫെസ്റ്റിവലിന് ഒറ്റ വേദി

By Web DeskFirst Published Aug 4, 2016, 11:30 PM IST
Highlights

ഒരേ  വേദിയില്‍ എല്ലാ ഇനങ്ങളും ഒരുക്കാന്‍ കഴിയുന്നത് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. കലാ-വാണിജ്യ-വിനോദ-വിദ്യാഭ്യാസ ഇനങ്ങളും സാംസ്കാരിക പരിപാടികള്‍ അടക്കമുള്ള എല്ലാം ഒരു വേദിയിലാവുന്നത് കൂടുതല്‍ സന്ദര്‍ശകരെ  ആകര്‍ഷിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നത് ആഘോഷപ്പൊലിമ  വര്‍ധിപ്പിക്കുമെങ്കിലും വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടു കൂടിയുള്ള സ്ഥലം ഇതിന് ആവശ്യമാണ്. പൊതു ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന മേഖലക്കാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. നിലവിലെ പ്രധാന നഗരങ്ങളില്‍ ഗതാഗതക്കുരുക്കുണഅടാവാത്ത രീതിയിലുള്ള  സ്ഥലമായിരിക്കും കണ്ടത്തെുക. ഇത് ഫെസ്റ്റവലിന്റഎ സ്ഥിരം വേദിയാക്കാനും പദ്ധതിയുണ്ട്.

ഫെസ്റ്റിവല്‍ ഒരു വേദിയിലാവുന്നത് കൂടുതല്‍ മികച്ച ഇനങ്ങള്‍ സംഘടിപ്പിക്കാനും നഗര സഭക്ക് സഹായകമാകും. അടുത്ത മസ്കത്ത് ഫെസ്റ്റിവല്‍ നിലവിലുള്ള വേദികളില്‍തന്നെ നടക്കുമെങ്കിലും ഭാവിയില്‍ എല്ലാ ഇനങ്ങളും ഒരു വേദിയില്‍ കൊണ്ടുവരാന്‍ ആണ്  മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമം. അടുത്തവര്‍ഷം  ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെയായിരിക്കു മസ്കത്ത് ഫെസറ്റിവല്‍ നടക്കുക. നിലവിലെ വേദികളായ നസീം പാര്‍ക്, അല്‍ അമിറാത്ത് പാര്‍ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, അല്‍ മദീന, തിയേറ്ററുകള്‍, കള്‍ചറല്‍ ക്ലബ്ബ് തുടങ്ങിയ വേദികളില്‍തന്നെയായിരിക്കും 2017ലെ ഫെസ്റ്റിവലും നടക്കുക. 2018 മുതലുള്ള  മസ്കത്ത് ഫെസ്റ്റിവലിന് പുതിയ വേദി കണ്ടെത്താനാണ്  മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമം. ഇതു സംബന്ധിച്ചു വിവിധ മന്ത്രാലയങ്ങളും മറ്റുമായി കൂടിയാലോചനകളും നടന്നു വരുന്നു.

click me!