കേന്ദ്രബജറ്റ്; ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍

Published : Jan 18, 2018, 06:44 AM ISTUpdated : Oct 05, 2018, 02:24 AM IST
കേന്ദ്രബജറ്റ്; ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍

Synopsis

ദില്ലി; കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍. ഇന്ധന വിലവര്‍ധനയും റിയല്‍ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്തേക്കും. 12 ശതമാനം നികുതി സ്ലാബില്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടുത്താനാണ് കേന്ദ്രനീക്കം. സ്റ്റാംപ് ഡ്യൂട്ടി വരുമാനത്തില്‍ കുറവുവരുന്നതിനാല്‍ കേരളം നീക്കത്തെ എതിര്‍ക്കും. 

ഇലക്ട്രിക് വാഹനങ്ങള്‍, -ഗാര്‍ഹിക ഉപകരണങ്ങള്‍, സിമന്‍റ്, സ്റ്റീല്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയടക്കം എഴുപതോളം ഉത്പന്നങ്ങളുടെ നികുതി കുറച്ചേക്കും. റിട്ടേണ്‍ എളുപ്പത്തിലാക്കാന്‍ ഫോം ഒന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. ഇ-വേ ബില്ല് നടപ്പിലാക്കിയ ശേഷമുള്ള സ്ഥിതിയും നികുതി വരുമാനം കുറഞ്ഞ സാഹചര്യവും യോഗം വിലയിരുത്തും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 യുവാക്കൾ, കയ്യിലെ കവറിനുള്ളിൽ പപ്പായയുടെ തണ്ട്; ഉപയോഗിക്കുന്നത് വേദനസംഹാരി ഗുളികകള്‍
ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത ഭക്ഷ്യ ക്ഷാമം; ഒരു കുപ്പി പെട്രോളിന് 300, എൽപിജിക്ക് 4000 വരെ; ഉപരോധത്തിൽ ഒറ്റപ്പെട്ട് മണിപ്പൂരിലെ കാംഗ്പോക്‌പി ജില്ല