ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

Web Desk |  
Published : Jun 04, 2018, 10:02 AM ISTUpdated : Jun 29, 2018, 04:28 PM IST
ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

Synopsis

സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു രണ്ടായിരത്തിലധികം പേര്‍ പലായനം ചെയ്‌തു

ഗ്വാട്ടിമാല: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന്‌ 25 പേര്‍ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയില്‍ അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വിമാനഗതാഗതം തടസ്സപ്പെട്ടു. ഇതിനെത്തുടര്‍ന്ന്‌ വിമാനത്താവളം അടച്ചിടുകയാണെന്ന്‌ വ്യോമയാന അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ്‌ സ്‌ഫോടനമുണ്ടാകുന്നത്‌. അഗ്നിപര്‍വ്വതത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താമസിക്കുന്ന കര്‍ഷകരാണ്‌ മരിച്ചത്‌.

ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. രണ്ടായിരത്തോളം ആളുകള്‍ കുടുംബസമേതം ഇവിടങ്ങളില്‍ നിന്ന്‌ പലായനം ചെയ്‌തു. ഗ്വാട്ടിമാലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇവിടം. 12346 അടി ഉയരത്തിലാണ്‌ സ്‌ഫോടനം നിമിത്തമുണ്ടായി ചാരം വ്യാപിച്ചിരിക്കുന്നത്‌. ഗ്വാട്ടിമാലയില്‍ പ്രധാനമായും രണ്ട്‌ സജീവ അഗ്നിപര്‍വ്വതങ്ങളുണ്ട്‌, സാന്റിയാഗിറ്റോയും ഫ്യൂഗോയും. അതിലൊന്നിലാണ്‌ സ്‌ഫോടനം നടന്നിരിക്കുന്നത്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു