പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് സെഷന്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ്

Web Desk |  
Published : Jan 08, 2017, 06:56 PM ISTUpdated : Oct 05, 2018, 12:47 AM IST
പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് സെഷന്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ്

Synopsis

ബംഗളുരു: പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് സെഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യം അടുത്തതവണ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ്. ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ മന്ത്രാലയം കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും വികാസ് സ്വരൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ പതിമൂന്ന് പ്രവാസി ഭാരതീയ ദിവസുകളില്‍ ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെഷനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.. എന്നാല്‍ ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസില്‍ നിന്ന് ഗള്‍ഫ് സെഷന്‍ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച ഗള്‍ഫില്‍ നിന്നുള്ള പ്രതിനിധികള്‍ മേഖലയെ പാടെ അവഗണിക്കുന്നതാണ് ഈ നടപടിയെന്ന് വിമര്‍ശിച്ചിരുന്നു.. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയ വികാസ് സ്വരൂപ്, വിദേശകാര്യമന്ത്രാലയം ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറച്ചിയും മീനും തിന്നണോ? ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനർജി, 'അവർ നമ്മുടെ ഭക്ഷണ സ്വാതന്ത്യത്തിൽ ഇടപെടും'
മുസ്ലീം ലീഗിലെ വനിതാ സ്ഥാനാർത്ഥിത്വം: ഉമർ ഫൈസിക്കെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ