പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ തമിഴ്നാട്ടില്‍ രാഷ്ട്രീയ പോര് കനക്കുന്നതിനിടെ വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

ചെന്നൈ: പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ തമിഴ്നാട്ടില്‍ രാഷ്ട്രീയ പോര് കനക്കുന്നതിനിടെ വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി മരിയ വിൽസൻ അവതരിപ്പിക്കുന്ന ബജറ്റിൽ, സ്ത്രീകൾക്കായി പ്രത്യേക പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാകും.

ദ്വയാർത്ഥ പ്രയോഗം നടത്തി ഉദയനിധി

കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെയും സർക്കാരിനെതിരെയും ഉദയനിധി സംസാരിക്കുമ്പോൾ സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് ഉയരുകയും ഇതിന് മറുപടിയായി ഉദയനിധി നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗമാണെന്നും ആരോപിച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. ടി.വി.കെ വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ താൻ കാവേരി നദിയെക്കുറിച്ചാണ് സംസാരിച്ചതെന്നും എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നുമാണ് ഡി.എം.കെയും ഉദയനിധി സ്റ്റാലിനും വ്യക്തമാക്കിയത്.

YouTube video player