യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

Published : Oct 08, 2016, 03:53 AM ISTUpdated : Oct 04, 2018, 07:06 PM IST
യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

Synopsis

കുപ്രസിദ്ധ ഗുണ്ടകളായ പുത്തൻപാലം രാജേഷന്‍റെയും ഡിനിബാബുവിന്‍റെയും കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിനിബാബുവിന്എറ സഹോദരൻ സുനിൽബാബുവിനെ പുത്തനപാലം രാജേഷന്റെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരം തീർക്കാൻ ഡിനിബാബവും സംഘം നാളുകളായി പദ്ധതി തയ്യാറാക്കുന്നുണ്ട്. 

രാജേഷിന്‍റെ സംഘത്തിലുള്ള ഒരാളുവീട്ടിൽ മാസങ്ങള്‍ക്കു മുമ്പ് ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയിരുന്നു. ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുത്തന്‍പാലം രാജേഷ് നഗരത്തിൽ ഒരു സ്ഥലത്തെത്തിയ വിവരത്തെ തുടർന്ന് എതിർ ചേരിയിൽപ്പെട്ട വകവരുത്താൻ പദ്ധതി തയ്യാറാക്കി. 

പക്ഷെ രാജേഷ് രക്ഷപ്പെട്ടു. ഇതിനുശേഷമാണ് ക്വട്ടേഷൻ സംഘം കണ്ണമ്മൂലയിലുള്ള വിഷ്ണുവിന്റഎ വീട്ടിലെത്തുന്നത്. ഡിനിബാബലവിന്റഎ  സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന്‍റെ ബന്ധുവാണ് വിഷ്ണു. വീട്ടിൽ കയറി സംഘം വിഷുവിനെ വലിച്ചിറക്കി വെട്ടി. 

വെട്ടേറ്റ് ഓടുന്നതിനിടെ റോഡ്ഡിലിട്ട് വീണ്ടും ആറഗം സംഘം വിഷ്ണുവിനെ വീണ്ടും വെട്ടി. ഇതു തടയാൻ ശ്രമിച്ച ഷ്ണുവിന്‍റെ അമ്മക്കും ബന്ധുവായ ഒരു സ്ത്രീക്കും വെട്ടേറ്റു. പൊലീസെത്തി വിഷ്ണുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. ശംഖമുഖം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ