മാത്യു ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത്; വന്‍ നാശനഷ്ടം

By Web DeskFirst Published Oct 8, 2016, 2:26 AM IST
Highlights

ഈ ദശാബ്ദം കണ്ട ഏറ്റവും പ്രഹരശേഷിയേറിയ കൊടുങ്കാറ്റ് വന്‍ നാശനഷ്‌ടങ്ങളാണ് വരുത്തിയിരിക്കുന്നത്. ഫ്ളോറിഡയില്‍ മാത്രം മൂന്ന് പേര്‍ മരിച്ചു. ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചിരിക്കുകയാണ്. 227 കി.മീ വേഗതയുണ്ടായ കാറ്റിന് ഇപ്പോള്‍ വേഗത കുറഞ്ഞിട്ടുണ്ട്. അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഫ്ളോറി‍ഡ, ജോര്‍ജ്ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹെയ്തിയില്‍ തലസ്ഥാനമായ പോര്‍ട് ഔ പ്രിന്‍സ് ഉള്‍പ്പെടെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. ജറേമി നഗരം പൂര്‍ണ്ണമായി നശിച്ചു.

മരണ സംഖ്യ 800 കവിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റിനെത്തുടര്‍ന്ന് വീടുകള്‍ നിലംപൊത്തി വീണും മരങ്ങള്‍ കടപുഴകി വീണുമാണ് മിക്കവരും മരിച്ചത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മിക്ക സ്ഥലങ്ങളും ഒറ്റപ്പെട്ടു കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ഫലപ്രദമല്ല. മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും സഹായമെത്താനുണ്ടെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകള്‍.

click me!