റാം റഹീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും അക്രമങ്ങളുടെ നഷ്ടം ഈടാക്കണം: ഹൈക്കോടതി

By Web DeskFirst Published Aug 25, 2017, 6:20 PM IST
Highlights

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനയി കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ നടന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി ഹൈക്കോടതി.

അക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തേടിയ ചണ്ഡീഗഢ് ഹൈക്കോടതി റാം റഹീമിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടു. അക്രമങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദയില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് റാം റഹീം കുറ്റക്കാരനായി വിധി പുറപ്പെടുവിച്ചത്. അനുയായിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു റഹീമിനെതിരായ പരാതി.
 

click me!