തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ദേശീയ പുരസ്കാരം

Published : Aug 25, 2017, 04:51 PM ISTUpdated : Oct 04, 2018, 07:08 PM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ദേശീയ പുരസ്കാരം

Synopsis

തിരുവനന്തപുരം: നാഗ്പൂരില്‍ നടന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് പുരസ്കാരം. മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് രഘുകുമാര്‍ കരസ്ഥമാക്കി.

ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി നടത്തിയ ദേശീയ പ്രശ്‌നോത്തരിയില്‍ മെഡിസിന്‍ വിഭാഗത്തിലെ ജൂനിയര്‍ റെസിഡന്റായ ഡോ. വിജയ് നാരായണന്‍, ഡോ. നിധിന്‍ ആര്‍ എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമാണ് സിഡ്‌സ്‌കോണ്‍ 2017. 

എച്ച്.ഐ.വി.യും ക്ഷയരോഗവുമുള്ള രോഗികളില്‍ ചികിത്സയ്ക്കിടെയുണ്ടാകുന്ന കരള്‍ വീക്കത്തിന്റെ കാരണങ്ങളെക്കുറിച്ചാണ് ഡോ. അരവിന്ദ് രഘുകുമാറിന്‍റെ പഠനം. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. അതുല്‍ ഗുരുദാസ്, ഡോ. കിരണ്‍ കുമാര്‍ എന്നിവരും പഠനത്തില്‍ പങ്കാളികളായി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിനിർണായക പ്രദേശത്ത് പക്ഷിയുടെ പുറത്ത് അസ്വാഭാവിക ഉപകരണം; കണ്ടെത്തിയത് ചൈനീസ് നിർമ്മിത ജിപിഎസ്, അന്വേഷണം തുടങ്ങി
വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം