മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തു ബിസിനസുകാരന്‍ അറസ്റ്റില്‍

Web Desk |  
Published : Jul 07, 2018, 10:14 PM ISTUpdated : Oct 02, 2018, 06:40 AM IST
മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തു ബിസിനസുകാരന്‍ അറസ്റ്റില്‍

Synopsis

മകളെ കാണുവാന്‍ വീട്ടിലെത്തിയ  കൂട്ടുകാരിയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത മധ്യവയസ്കനായ ബിസിനസുകാരന്‍ പിടിയില്‍

ഗുഡ്ഗാവ്:  മകളെ കാണുവാന്‍ വീട്ടിലെത്തിയ  കൂട്ടുകാരിയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത മധ്യവയസ്കനായ ബിസിനസുകാരന്‍ പിടിയില്‍. ഈ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അറസ്റ്റിലായ ബിസിനസുകാരന്‍റെ മകള്‍ വിദേശത്ത് പഠിക്കുകയായിരുന്നു. അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ സ്‌കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാരിയെ വിളിച്ചു വരുത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ബിസിനസുകാരന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയെയും മകളെയും കൂട്ടി ബിസിനസുകാരന്‍  ഗുര്‍ഗോണിലെ സൈബര്‍ ഹബ്ബുവഴി കൊണ്ടു നടക്കുകയും കഴിക്കാനും കുടിക്കാനുമെല്ലാം വാങ്ങി നല്‍കുകയും ചെയ്തിരുന്നു. 

വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ ലൈംഗികോദ്ദേശത്തോടെ പ്രതി പെണ്‍കുട്ടിയുടെ ശരീരത്ത് വെള്ളമൊഴിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  അന്ന് രാത്രി കൂട്ടുകാരിയുടെ വീട്ടില്‍ കിടക്കേണ്ടി വന്ന പെണ്‍കുട്ടിയെ പ്രതി പുലര്‍ച്ചെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുറിക്ക് പുറത്തിറക്കുകയും അതിന് ശേഷം വലിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. 

പിന്നീട് മുറി പൂട്ടിയ ശേഷം ബലാത്സംഗം ചെയ്തു. ആരോടെങ്കിലൂം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ വിവരം പെണ്‍കുട്ടി കൂട്ടുകാരിയോട് പറഞ്ഞെങ്കിലും ഇതിനകം ബിസിനസുകാരന്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും പത്തുമണിയോടെ ഇരയുടെ വീട്ടിലേക്ക് പോകുകയും അവരുടെ മാതാവിനോട് വിവരം പറയുകയും മാതാവിനെയും കൂട്ടി സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. 

വെള്ളിയാഴ്ച തന്നെ കൗമാരക്കാരിയാ ഇര ഗുര്‍ഗോണിലെ വനിതാ പോലീസ് സ്‌റ്റേഷനിലെത്തി കൂട്ടുകാരിയുടെ പിതാവിനെതിരേ പരാതി നല്‍കുകയായിരുന്നു. മാതാവിനൊപ്പം ഉച്ചയ്ക്ക് 12 മണിയോടെ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി ബിസിനസുകാരനെതിരേ പരാതി നല്‍കി.  മണിക്കൂറുകള്‍ക്കകം തന്നെ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് ബിസിനസുകാരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 

ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, പീഡനം എന്നിവയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയും നടത്തി. ഇരയായ പെണ്‍കുട്ടിയും കൂട്ടുകാരിയും സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. നഗരത്തിലെ പേരുകേട്ട സ്‌കൂളിലാണ് ഇരുവരും പഠിച്ചതും. സ്‌കൂള്‍ കാലത്ത് ഇര പതിവായി ഈ വീട്ടില്‍ വരുമായിരുന്നു.

Gurugram businessman accused of raping daughter friend in posh apartment

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയായ സ്ത്രീയെ മുഖത്തടിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്, മർദ്ദനമേറ്റത് പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയ്ക്ക്
'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി