ഗുരുവായൂരില്‍ വിവാഹ വിവാദം:  കേസ് എടുക്കാൻ നിര്‍ദേശം

Published : Aug 04, 2017, 04:58 PM ISTUpdated : Oct 04, 2018, 11:42 PM IST
ഗുരുവായൂരില്‍ വിവാഹ വിവാദം:  കേസ് എടുക്കാൻ നിര്‍ദേശം

Synopsis

ഗുരുവായൂരില്‍ വിവാഹശേഷം വരന് താലിയൂരി  കൊടുത്ത യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ കരിവാരി തേക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാൻ വനിതാ കമ്മീഷൻ പൊലീസിന് നിര്‍ദേശം നല്‍കി.കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ നാളെ വീട്ടിലെത്തി യുവതിയെ കാണും.  കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ശേഷം വരന് താലിയൂരി കൊടുത്ത് യുവതി മണ്ഡപത്തില് നിന്ന് ഇറങ്ങിപോയത്.

ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും യുവതിയെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ വ്യാപകമാകുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം യുവതിയുടെ വീട്ടിലെത്തിയ ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ കാദര്‍ പ്രശ്നത്തില് വനിതാകമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വനിതാകമ്മീഷന്‍റെ ഇടപെടല്‍. 

സമൂഹമാധ്യമങ്ങളിലൂടെ യുവതിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാൻ അധ്യക്ഷ എംസി ജോസഫൈൻ പൊലീസിന് നിര്ദേശം നല്‍കി.വിവാഹദിവസം എന്താണ് സംഭവിച്ചതെന്ന് യുവതിയോട് അധ്യക്ഷ നേരിട്ട് ചോദിച്ചറിയും.നാളെ ഉച്ചയോടെ എം സി ജോസഫൈൻ യുവതിയുടെ വീട്ടിലെത്തും. താലിയൂരി കൊടുത്ത് യുവതി കാമുകനൊപ്പം പോയെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ ഇത് ശരിയല്ല. യുവതി അച്ഛനമ്മമാര്‍ക്കൊപ്പം സ്വന്തം വീട്ടിലുണ്ടെന്നും ഇവര്‍ അറിയിച്ചു.
 
യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നതില്‍ തനിക്ക് പങ്കില്ലെന്ന് വരൻ അറിയിച്ചു. അതെസമയം വരന്‍റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി 8 ലക്ഷം രൂപ നല്‍കുമെന്ന് യുവതിയുടെ അച്ചൻ വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക പ്രതിസന്ധി അകറ്റാൻ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം; സംഭവം ബെം​ഗളൂരുവിൽ
റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; സുരക്ഷാ ഉപകരണങ്ങളില്ല, കോ‍ർപ്പറേഷൻ അനുമതിയില്ല, ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്