ആർഎസ്എസ് ആസൂത്രിതമായി ആക്രമണം നടത്തുന്നുവെന്ന് കോടിയേരി

Published : Aug 04, 2017, 04:52 PM ISTUpdated : Oct 05, 2018, 02:38 AM IST
ആർഎസ്എസ് ആസൂത്രിതമായി ആക്രമണം നടത്തുന്നുവെന്ന് കോടിയേരി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസ് ആസൂത്രിതമായി ആക്രമണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരമാണ് ആർഎസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാരല്ലത്തവരെയും ആർഎസ്എസ് കൊലപ്പെടുത്തുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. ഭരണത്തെ അസ്ഥിരപ്പെടുത്താനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിയിൽ അപാകത സംസ്ഥാന കമ്മിറ്റി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗർണറുമായി മുഖ്യമന്ത്രിക്കു ആശയവിനിമയം നടത്തണമായിരുന്നു. സർക്കാരുമായി ഗവർണർക്കു നല്ല ബന്ധമാണ് ഉള്ളത്. ഗവർണർ രാഷ്ട്രീയപരമായി ഇടപെടുകയാണെങ്കിൽ അതിനെ പാർട്ടി ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയാണ് ഗവർണറെ വിമർശിക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും സർക്കാരിനെ തകർക്കാൻ ആലോചിക്കുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത്തവണ ചന്ദ്രശേഖരനില്ല, കാഞ്ഞങ്ങാട് ചെങ്കോട്ട ഇളകുമോ? പ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്, പക്ഷേ എളുപ്പമല്ല കാര്യങ്ങൾ
വിദേശയാത്ര ഓഫറിൽ ഉറച്ച് സിപി ബാവ ഹാജി; 'ബൂത്ത് കമ്മിറ്റി ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാൽ ഓഫര്‍ നൽകും, പറഞ്ഞതിൽ ചട്ടലംഘനമില്ല'