അഹിന്ദുക്കളുടെ ക്ഷേത്രം പ്രവേശനം: വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് സുരേഷ് ഗോപി

Web Desk |  
Published : Oct 26, 2017, 12:22 PM ISTUpdated : Oct 05, 2018, 01:49 AM IST
അഹിന്ദുക്കളുടെ ക്ഷേത്രം പ്രവേശനം: വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് സുരേഷ് ഗോപി

Synopsis

തിരുവനന്തപുരം: അഹിന്ദുക്കളായ വിശ്വാസികളെ ക്ഷേത്ര പ്രവേശനം സ്വാഗതാര്‍ഹമായ ചിന്തയാണെന്ന് സുരേഷ് ഗോപി എംപി. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ക്ഷേത്ര വിശുദ്ധി നില്‍നിര്‍ത്തികൊണ്ടാവണം നടപടികള്‍ മതവികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 ഗുരുവായൂര്‍ ക്ഷേത്രത്തില് വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച് നിയമാവലി ഉണ്ടാക്കണം.

രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തിന് സര്‍ക്കാരിനാണ് അധികാരം. എല്ലാ ആചാരങ്ങളും കാലഘട്ടത്തിന് അനുസരിച്ച് മാറും. സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ സഹകരിക്കാന്‍ തയാറാണെന്നും തന്ത്രി അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി