ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ രേഖപ്പെടുത്തില്ല; പിതാവിന്‍റെ അപേക്ഷ സുപ്രീംകോടതി തള്ളി

Published : Nov 22, 2017, 11:38 AM ISTUpdated : Oct 05, 2018, 12:55 AM IST
ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ രേഖപ്പെടുത്തില്ല; പിതാവിന്‍റെ അപേക്ഷ സുപ്രീംകോടതി തള്ളി

Synopsis

ദില്ലി: ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ രേഖപ്പെടുത്തണമെന്ന പിതാവ് അശോകന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. പരസ്യമായി മൊഴി രേഖപ്പെടുത്തുന്നത് ഹാദിയയ്ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന് പറഞ്ഞാണ് മൊഴി അടച്ചിട്ട മുറിയില്‍  നിന്നെടുക്കണമെന്ന് അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. മകളെ മതംമാറ്റിയതിന് പിന്നിൽ തീവ്രവാദ ഇടപെടലുകളുണ്ടെന്നും ഹാദിയയെ വിളിച്ചുവരുത്തുകയാണെങ്കിൽ തന്നെ രഹസ്യകോടതി നടപടി വേണമെന്ന അശോകന്‍റെ ആവശ്യവും സുപ്രീംകോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് അടച്ചിട്ട മുറിയില്‍ മകളുടെ മൊഴി രേഖപ്പെടുത്തണമെന്ന അശോകന്‍റെ ആവശ്യവും സുപ്രീംകോടതി തള്ളുന്നത്. നവംബര്‍ 27ന് വൈകീട്ട് മൂന്നു മണിക്കാണ് തുറന്ന കോടതിയിൽ ഹാദിയയെ ഹാജരാക്കണ്ടത്. അച്ഛൻ അശോകനാണ് ഹാദിയയെ കോടതിയിൽ ഹാജരാക്കേണ്ട ഉത്തരവാദിത്തം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ഗുണഭോക്താക്കളെ കണ്ടെത്താൻ നാളെ നറുക്കെടുപ്പ്, വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഡയസ്നോൺ നിർബന്ധമാക്കി ആരോ​ഗ്യവകുപ്പ്, സമരം ചെയ്യുന്നവരുടെ പട്ടിക ഇന്ന് തന്നെ കൈമാറാൻ നിർദേശം