
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാത് ഉദ് ദവാ തലവനുമായ ഹാഫിസ് സയിദിനെയും നാലു അനുയായികളെയും പാകിസ്ഥാന്‍ തടങ്കലിലാക്കി. ജിഹാദിന്റെ പേരില്‍ ഹാഫിസ് സയിദ് ഭീകരവാദം വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം പറഞ്ഞു. പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുമ്പാകെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തന്നെ തടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയിദ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. കശ്‌മീരികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനാണ് തന്നെ തടങ്കലിലാക്കിയതെന്നാണ് സയിദിന്റെ വാദം. എന്നാല്‍ സയിദിന്റെ വാദം പാക് അഭ്യന്തരമന്ത്രാലയം തള്ളി. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സയിദിന്റെയും കൂട്ടാളികളുടെയും തടങ്കല്‍ തുടരാന്‍ മൂന്നംഗ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടത്. ഈ കേസില്‍ നാളെ വാദം തുടരും. വിശദമായ വാദത്തിന് ശേഷമായിരിക്കും ഹാഫിസ് സയിദിനെയും കൂട്ടരെയും വിട്ടയയ്‌ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പാകിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്നതാണ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam