പുഴയ്ക്കായി കൈകോര്‍ത്ത് വിദ്യാര്‍ത്ഥികള്‍

Web Desk |  
Published : Apr 04, 2018, 10:28 PM ISTUpdated : Jun 08, 2018, 05:50 PM IST
പുഴയ്ക്കായി കൈകോര്‍ത്ത് വിദ്യാര്‍ത്ഥികള്‍

Synopsis

ജനകീയ പുഴ ശുചീകരണ പരിപാടിയായ പുഴയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പൂനൂര്‍ ടൗണില്‍ കുട്ടിച്ചങ്ങല തീര്‍ത്തത്.

കോഴിക്കോട്: പുനൂര്‍ പുഴ സംരക്ഷണത്തിന് ആഹ്വാനം ചെയ്ത് കുട്ടിച്ചങ്ങല.  പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ ഏപ്രില്‍ 07 മുതല്‍ 09 വരെ ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ പുഴ ശുചീകരണ പരിപാടിയായ പുഴയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പൂനൂര്‍ ടൗണില്‍ കുട്ടിച്ചങ്ങല തീര്‍ത്തത്. 

പുഴ സംരക്ഷണത്തിന്റെ ആവശ്യകത അടങ്ങിയ പ്ലക്കാര്‍ഡുകളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ പുഴ ഞങ്ങളുടേത് കൂടിയാണെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു. ദിനേശ് പൂനൂര്‍ അധ്യക്ഷത വഹിച്ചു.  ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഷീര്‍ പുഴസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം പദ്ധതി വിശദീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു