ബാലുശേരിയില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചു

Web Desk |  
Published : Nov 04, 2016, 04:48 PM ISTUpdated : Oct 04, 2018, 11:59 PM IST
ബാലുശേരിയില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചു

Synopsis

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കടമേരി റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനെതിരെ ബാലുശേരി പൊലീസ് കേസ്സെട്ടുത്തു. പ്രതി അബ്ദുള്‍ നിസാറിനെ പൊലീസ് അറസ്റ്റു ചെയ്തു.

രക്ഷിതാക്കള്‍ കല്യാണത്തിന് പോയപ്പോള്‍ പെണ്‍കുട്ടിയെ അയല്‍വീട്ടിലാക്കിയിരുന്നു. ഇവരുടെ കുടുംബ സുഹൃത്തായ പ്ലസ് ടു അധ്യാപകന്‍ അബ്ദുള്‍ നിസാറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയാണ് പീഡന വിവരം അവരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയും നടത്തി. അബ്ദുള്‍ നിസാറിനെ  ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.കോടതി റിമാന്റു ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ഇത്തവണ ബിജെപി ഭരണം പിടിക്കും, മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുെമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
മോദിക്കെതിരായ പോരാട്ടത്തിന് ഇന്ത്യ മുന്നണിയെ നയിക്കാൻ സ്റ്റാലിൻ വരുമോ? നേതൃമാറ്റ സമ്മർദ്ദം, സ്റ്റാലിൻ നയിക്കണമെന്ന ആവശ്യമുയരുന്നുവെന്ന് ഡിഎംകെ